18 October, 2023 09:13:37 AM


എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്ക്



കോട്ടയം: കോട്ടയം എരുമേലി കണമലയിൽ ശബരിമല തീർഥാടകരുടെ ബസ് നിയന്ത്രണം തെറ്റി റോഡിൽ മറിഞ്ഞു. കർണാടകയിലെ കോലാറിൽ നിന്നുള്ള തീർഥാടകരാണ് കണമല വളവിൽ അപകടത്തിൽപ്പെട്ടത്.

ഇരുപതോളം പേർക്ക് പരിക്കേറ്റു. 4 പേരെ കോട്ടയം മെഡിക്കൽ കോളേജിലും 19 പേരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ബാക്കിയുള്ളവരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ അഞ്ചേമുക്കാലോടെയായിരുന്നു അപകടം. ബസ് താഴ്ചയിലേക്ക് മറിയാതിരുന്നത് അപകടത്തിൻ്റെ വ്യാപ്തി കുറച്ചു .എരുമേലി പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K