19 October, 2023 12:51:01 PM


പൊൻകുന്നത്ത് മൂന്ന് യുവാക്കൾ മരിച്ച വാഹനാപകടം: ഡ്രൈവർ അറസ്റ്റിൽ



പൊൻകുന്നം: പൊൻകുന്നം കൊപ്രാക്കുളത്ത് 3 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇളംകുളം കൂരാലി ഭാഗത്ത് ചേരീപ്പുറം വീട്ടിൽ പാട്രിക് ജോസ് (38) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. 

ഇന്നലെ രാത്രി 10:15 മണിയോടുകൂടി  ഇളംകുളം കൊപ്രാക്കളം  ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിന് സമീപം വച്ച്  ഇയാൾ ഓടിച്ചിരുന്ന താർ ജീപ്പ് എതിരെ വന്ന ഓട്ടോറിക്ഷയിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഓട്ടോറിക്ഷയില്‍  ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ മരണപ്പെട്ടിരുന്നു. 

അഞ്ച് പേരായിരുന്നു ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്. പള്ളിക്കത്തോട് സ്വദേശി വിഷ്ണു, തിടനാട് സ്വദേശി മഞാങ്ങൾ തുണ്ടത്തിൽ  ആനന്ദ്, വിജയ് എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി അഭിജിത്തും, അഭിയേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക് മാറ്റി. ഇവർ സ്വകാര്യ ബസിലെ ജീവനക്കാരാണ്.

തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജീപ്പ് ഡ്രൈവറായ ഇയാൾ മദ്യപിച്ചതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ  എൻ.രാജേഷിന്‍റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K