19 October, 2023 04:02:34 PM


അഴിമതി നിർമാർജനം: ബോധവൽക്കരണവുമായി നാളെ കോട്ടയം ജില്ലയിൽ ഫ്ലാഷ് മോബ്



കോട്ടയം : അഴിമതി നിർമാർജനം ലക്ഷ്യമിട്ട് ബോധവത്കരണ സന്ദേശവുമായി കോട്ടയം സി എം എസ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നാളെ ജില്ലയിൽ ഫ്ലാഷ് മോബ് നടത്തും.

വിജിലൻസ് വാരാഘോഷത്തിന്‍റെ ഭാഗമായി കിഴക്കൻ മേഖല വിജിലൻസ് ഓഫിസിന്റെ നേതൃത്വത്തിൽ ജില്ലയിലെ 5 സ്ഥലങ്ങളിലാണ് ഫ്ലാഷ് മോബ് നടക്കുക. പാലാ കൊട്ടാരമറ്റം ബസ്റ്റാന്‍റ്, പൊൻകുന്നം ബസ്റ്റാന്‍റ്, ചങ്ങനാശ്ശേരി, പെരുന്ന, കോട്ടയം ഗാന്ധിസ്ക്വയർ  എന്നിവിടങ്ങളിലാണ് ഫ്ലാഷ് മോബ് നടക്കുക.

കോട്ടയം സി. എം. എസ് കോളേജിലെ 16 കുട്ടികൾ പങ്കെടുക്കുന്ന പരിപാടിക്ക്‌  അധ്യാപകരും വിജിലൻസ് ഉദ്യോഗസ്ഥരും നേതൃത്വം നൽകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K