19 October, 2023 07:58:04 PM


ചങ്ങനാശ്ശേരി പാലാത്രച്ചിറ ബൈപാസ് ജംഗ്ഷന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരിക്ക്



ചങ്ങനാശ്ശേരി: എം.സി റോഡില്‍ ചങ്ങനാശ്ശേരി പാലാത്രച്ചിറ ബൈപാസ് ജംഗ്ഷന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയോടെ ആണ് സംഭവം. ചങ്ങനാശേരിയില്‍ നിന്നും കോട്ടയം ഭാഗത്തേക്കു പോയ ഓട്ടോയും ചങ്ങനാശേരിയില്‍നിന്നും കോട്ടയം ഭാഗത്തേക്കുപോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന പള്ളം പാര്‍ക്കില്‍ ഗോവിന്ദമംഗലം ഉഷാകുമാരി , ഇവരുടെ മകള്‍ സൗമ്യ, സൗമ്യയുടെ ഭര്‍ത്താവ് വടക്കേടത്ത് വാര്യം അനൂപ് ശ്രീധരന്‍ ഇവരുടെ മകന്‍ 7 വയസു കാരൻ അദ്വൈത് ഓട്ടോറിക്ഷ ഡ്രൈവര്‍ പാക്കില്‍ രാജഭവന്‍ രാജീവ് , കാറില്‍ സഞ്ചരിച്ചിരുന്ന ഇതരസംസ്ഥാനക്കാരും കോട്ടയം പുത്തനങ്ങാടിയില്‍ വാടകത്താമസക്കാരുമായ പരുള്‍ ഭരദ്വരാജ് , ഇവരുടെ ഭര്‍ത്താവ് കപില്‍ ശര്‍മ, മകള്‍ 4 വയസുകാരി നവ്യാ ശര്‍മ്മഎന്നിവര്‍ക്കാണ് പരിക്കേറ്റത്.

സംഭവം അറിഞ്ഞ് ഓടിക്കൂടി സമീപത്തെ വ്യാപാരികളും, പോലീസും, അഗ്നിശമനാ സേനാ വിഭാഗവും ചേര്‍ന്ന് പരിക്കേറ്റവരെ ചെത്തിപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകളുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍ രാജീവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും അദ്വൈദിനെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K