20 October, 2023 07:43:36 AM


സ്വകാര്യ ബസുകളുടെ അമിതവേഗം: വീണ്ടും അപകടം; കാണക്കാരിയിൽ 4 പേർക്ക് പരിക്ക്



ഏറ്റുമാനൂർ: സ്വകാര്യ ബസുകളുടെ അമിതവേഗം മൂലമുള്ള അപകടങ്ങൾ വർധിക്കുന്നു. ഇന്നലെ വൈകിട്ട് കാണക്കാരിയിൽ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. എറണാകുളം - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ്‌ ബസിന്റെ ഗതാഗത നിയമങ്ങൾ തെറ്റിച്ചുള്ള മരണപാച്ചിലാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ.

ഇന്നലെ വൈകുന്നേരം ആറരയോടെ കാണക്കാരി കവലയ്ക്ക് സമീപമുണ്ടായ അപകടത്തിൽ മാഞ്ഞൂർ കുഴിക്കാട്ടിൽ കെ.സി രാജീവ് (45), ഭാര്യ (ധന്യ (42), മക്കളായ അതുൽ (14) അദ്വൈത (8) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K