20 October, 2023 04:48:06 PM


കോട്ടയം പള്ളത്ത് നാല് വാഹനങ്ങൾ കൂട്ടിയിച്ച് അപകടം; 2 പേർക്ക് പരിക്ക്



കോട്ടയം: പള്ളത്ത് നാല് വാഹനങ്ങൾ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്. കെഎസ്ആർടിസി ബസും 2 കാറുകളും, പിക്കപ്പ് വാനും ആണ് കൂട്ടിയിടിച്ചത്. തിരുവല്ലയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെ എസ് ആർടിസി ബസും, കോയമ്പത്തൂർ സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും, പിക്കപ്പ് വാനും, മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. മുന്നിൽ പോയ കാർ അപ്രതീക്ഷിതമായി ബ്രേക്കിട്ടതാണ് അപകട കാരണം. പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന 2 പേർക്കാണ് പരിക്കേറ്റത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K