20 October, 2023 08:43:34 PM


പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ



കുമരകം: പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ബസ്സിനുള്ളിൽ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം  ആശാരിശ്ശേരി ലക്ഷംവീട് കോളനിയിലെ  കൊടക്കമ്പി എന്ന് വിളിക്കുന്ന അനീഷ് (39) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരം  കോട്ടയം- കുമരകം റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്തിരുന്ന അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു. 

പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്. ഓ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K