22 October, 2023 12:22:16 PM


പാറത്തോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു



കോട്ടയം: ദേശീയപാത 183 ൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ പാറത്തോട്  വെളിച്ചിയാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . ഇടക്കുന്നം സ്വദേശി വേലംപറമ്പിൽ അർജുൻ ആണ് മരിച്ചത്. 

ഇന്നലെ അർദ്ധരാത്രി വെളിച്ചിയാനി ബസ് സ്റ്റോപ്പിനും ബാങ്കിനും ഇടയിലായിരുന്നു അപകടം. ഇന്നോവ കാറും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K