24 October, 2023 04:57:21 PM


കാപ്പാ ചുമത്തി ഈരാറ്റുപേട്ട സ്വദേശി യുവാവിനെ കരുതല്‍ തടങ്കലിലടച്ചു



ഈരാറ്റുപേട്ട: തെക്കേക്കര  മന്തക്കുന്ന് ഭാഗത്തു  പുത്തൻപുരക്കൽ വീട്ടില്‍ ഹക്കിം മകന്‍ അഫ്സൽ (25) എന്നയാളെയാണ്‌ കാപ്പാ നിയമപ്രകാരം വീയുർ സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലില്‍ അടച്ചത് . ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.  ഇയാൾ ഈരാറ്റുപേട്ട, കറുകച്ചാൽ, പാലാ, കടുത്തുരുത്തി, തിടനാട്  എന്നീ സ്റ്റേഷനുകളിൽ  മോഷണം, അടിപിടി  തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍  പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും  ജില്ലാ പോലീസ് മേധാവി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K