24 October, 2023 07:53:26 PM


മുണ്ടക്കയം കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ മോഷണ ശ്രമം



കോട്ടയം: മുണ്ടക്കയത്ത്  പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ മോഷണശ്രമം. ഇന്നലെ രാത്രി 10.45 ഓടെയാണ് മോഷണ ശ്രമം ഉണ്ടായത്.

രാത്രി ഓഫീസിൽ തങ്ങുന്ന പെരിന്തൽമണ്ണ ബസിന്‍റെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ പുറത്തേക്ക് പോയ സമയത്ത് ഓഫീസിന്റെ വാതിലിന്‍റെ ഓടാമ്പൽ വളച്ച് അകത്തു കയറാൻ മോഷ്ടാവ് ശ്രമിക്കുകയായിരുന്നു. എന്നാൽ ഈ സമയത്ത് തന്നെ ജീവനക്കാർ എത്തിയതോടുകൂടി ഓടി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഓഫീസ് പരിസരത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായിരുന്നു എന്ന് ജീവനക്കാർ പറയുന്നു. മോഷണശ്രമം സംബന്ധിച്ച് മുണ്ടക്കയം പോലീസിൽ പരാതി നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K