25 October, 2023 12:02:33 PM


കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നു വീണു



കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നു വീണു. മൂന്നോളം പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജനറൽ ആശുപത്രി നാലാം വാർഡിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

പ്രസവശേഷം സ്ത്രീകളെ അഡ്മിറ്റ് ചെയ്യുന്ന വാർഡാണ് നാലാം വാർഡ്. ഇവിടേക്കുള്ള സ്റ്റെയർകെയ്സിലേക്ക് മുകളിൽ നിന്നും വലിയ കോൺക്രീറ്റ് പാളി അടർന്നു വീഴുകയായിരുന്നു. വാർഡിൽ ക്ലീനിങ് നടക്കുകയായിരുന്നതിനാൽ നിരവധി സ്ത്രീകൾ ഈ സമയം ഈ ഭാഗത്ത് വരാന്തയിൽ ഉണ്ടായിരുന്നു.. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ പല ഭാഗത്ത് നിന്നും ഇത്തരത്തിൽ പ്ലാസ്റ്ററിംഗ് അടർന്നു വീഴുന്നത് ജീവനക്കാരെ അടക്കം ആശങ്കയിലാഴ്ത്തുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K