29 October, 2023 09:39:33 AM


മുണ്ടക്കയത്ത് കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിന് തീപിടുത്തം; ആളപായമില്ല

 

മുണ്ടക്കയം: ബസ്റ്റാൻ്റിന് സമീപത്ത് കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിന് തീപിടുത്തം. ഇന്ന്  പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

ഹരിത കർമസേന ശേഖരിച്ച് കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന മാലിന്യങ്ങൾക്ക് തീപിടിച്ചതാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം. പഞ്ചായത്ത്, കൃഷിഭവൻ ഉൾപ്പെടെയുള്ള  ഓഫീസുകൾ പ്രവർത്തിക്കുന്നതിന് സമീപത്തായാണ് തീപിടുത്തമുണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K