30 October, 2023 02:13:31 PM


അയ്മനത്ത് വള്ളവും സർവീസ് ബോട്ടും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥിനിക്ക് ദാരുണാന്ത്യം



കോട്ടയം: അയ്മനം കരിമഠത്തിൽ സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. വാഴപറമ്പിൽ രതീഷ് രേഷ്മ ദമ്പതികളുടെ മകള്‍ അനശ്വര(12)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വീട്ടിൽ നിന്നും അമ്മയോടൊപ്പം വള്ളത്തിൽ ബോട്ട് ജെട്ടിയിലേക്ക് പോവുകയായിരുന്നു അനശ്വര. കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്താണ് അപകടം നടന്നത്. ഇളയ കുട്ടിയും മാതാവും അത്ഭുതകരമായി രക്ഷപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K