31 October, 2023 03:28:39 PM


ഈരാറ്റുപേട്ട മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല



ഈരാറ്റുപേട്ട: മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. രാവിലെ പത്തരയോടെ മേലുകാവ് സിഎംഎസ് സ്‌കൂളിന് സമീപമാണ് കാര്‍ തീപിടിച്ച് കത്തിനശിച്ചത് .

കൊടംപുളിക്കൽ ലീലാമ്മ ജോർജിന്‍റെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിയത്. കത്തിഡ്രൽ പള്ളിയിൽ വന്നതിന് ശേഷം തിരിച്ചു മുട്ടത്തേക്ക് പോവുകയായിരുന്നു. 5 പേർ വാഹനത്തിലുണ്ടായിരുന്നു.

ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണമായും കത്തിയമര്‍ന്നു. ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K