01 November, 2023 08:47:53 PM


കോട്ടയത്ത് ഭരണഭാഷ വാരാഘോഷത്തിന്‍റെ ഉദ്ഘാടനം നടത്തി



കോട്ടയം: ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ ഭരണഭാഷ വാരാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നടന്നു. കോട്ടയം ജില്ലാ പോലീസ്  ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ച് ഭരണഭാഷ പ്രതിജ്ഞയെടുത്തു.   ഡോ:രാജു വള്ളിക്കുന്നം ( കവി, നിരൂപകൻ, വിവർത്തകൻ ) മുഖ്യപ്രഭാഷകണം നടത്തി. ചടങ്ങിൽ അഡിക്ഷൻ എസ്.പി വി.സുഗതൻ, വിവിധ ഡി.വൈ.എസ്.പി മാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ,ഓഫിസ് ജീവനക്കാര്‍  തുടങ്ങിയവരും പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K