02 November, 2023 12:05:41 PM


അര കിലോ കഞ്ചാവുമായി യുവാവ് പാലാ എക്സൈസ് സംഘത്തിന്‍റെ പിടിയിൽ


പാലാ: അര കിലോയിൽ അധികം കഞ്ചാവുമായി യുവാവ്, പാലാ എക്സൈസ് സംഘത്തിന്‍റെ പിടിയിൽ. സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു പോകുബോഴാണ് അര കിലോയിൽ അധികം കഞ്ചാവവുമായി  യുവാവ് പിടിയിലായത്. നിരവധി എൻഡിപിഎസ് കേസിൽ പ്രതിയായ പാലാ ളാലം കിഴതടിയൂർ കണ്ടത്തിൽ വീട്ടിൽ ജോബിൻ കെ. ജോസഫിനെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്.

രാത്രികാല  സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി. യുടെ നേതൃത്വത്തിൽ പാലാ എക്സൈസ് റേഞ്ച് ടീം  നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പാലാ ടൗൺ ഭരണാങ്ങാനം ഈരാറ്റുപേട്ട ഭാഗങ്ങളിൽ വില്പനയ്ക്ക് വേണ്ടി സ്കൂട്ടറിൽ കഞ്ചാവ് കടത്തവെയായിരുന്നു ഇയാൾ പിടിക്കപ്പെട്ടത്. ഇയാളുടെ  KL 35K8013 ഹോണ്ട ഡിയോ സ്കൂട്ടർ എക്സൈസ് കസ്റ്റഡിയിലെടുത്തു.

റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്,  സിവിൽ എക്സൈസ് ഓഫീസർമാരായ തൻസീർ ഇ.എ, മനു ചെറിയാൻ, അഖിൽ പവിത്രൻ, ജെയിംസ് സിബി, വനിത സിവിൽ എക്സൈസ് ഓഫീസർ രജനി ടി, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K