03 November, 2023 02:56:15 PM


പാലായിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു വിദ്യാർത്ഥികളായ 2 പേർക്ക് ഗുരുതര പരിക്ക്



കോട്ടയം: പാലായിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു വിദ്യാർത്ഥികളായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 7.45 ഓടെ പിഴകിനും ഐങ്കൊമ്പിനും മധ്യേയായിരുന്നു അപകടം. അപകടത്തിൽ  കാറിന്‍റെ മുൻഭാഗം പൂർണമായി തകർന്നു. 

തൊടുപുഴ സ്വദേശി  കൃഷ്ണദാസ് (18),കാർ ഓടിച്ചിരുന്ന ആഷിക് (18) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K