07 November, 2023 08:03:08 PM


യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ



മണര്‍കാട് : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുഴിപ്പുരയിടം ഭാഗത്ത്‌, പാലയ്ക്കശ്ശേരിൽ വീട്ടിൽ ഷാലു പി.എസ് (23)  എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മണർകാട് കവലഭാഗത്ത് മെക്കാനിക്കായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 

ഇന്നലെ രാത്രി 8:30 മണിയോടുകൂടി മണർകാട് കവല ഭാഗത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നുകൊണ്ട് ഷാലു  ഉച്ചത്തിൽ ചീത്ത വിളിക്കുകയും, യുവാവ് ഇതിനെ  ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഷാലു യുവാവിനെ ചീത്തവിളിക്കുകയും, ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന്  ഇയാൾ ഓട്ടോറിക്ഷയുമായി സംഭവസ്ഥലത്ത് നിന്നും കടന്നു കളയുകയും ചെയ്തു.  

പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സ്ഥലത്തുനിന്ന് കടന്നു കളഞ്ഞ ഇയാളെ പിടികൂടുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ മാരായ സന്തോഷ് എസ്, ഗോപകുമാർ സി.പി.ഓ ലിജോ സക്കറിയ  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K