08 November, 2023 06:56:18 PM


അയർക്കുന്നം സ്വദേശി യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി

 

കോട്ടയം : അയർക്കുന്നം സ്വദേശി യുവാവിനെ കാപ്പ ചുമത്തി  ജില്ലയിൽ നിന്നും പുറത്താക്കി. അയർക്കുന്നം നരിമറ്റം ഭാഗത്ത് സരസ്വതി വിലാസം വീട്ടിൽ അശ്വിൻ.എ (21) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാള്‍ക്ക് അയർക്കുന്നം,കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ  അടിപിടി, മോഷണം,പോക്സോ തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K