10 November, 2023 03:46:56 PM


കോട്ടയം ലോക്‌സഭാ സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും - പി.ജെ ജോസഫ്



പാലാ: കോട്ടയം ലോക്‌സഭാ സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് പി.ജെ ജോസഫ്. കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും പി.ജെ ജോസഫ് പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു.

സീറ്റ് സംബന്ധിച്ച് തർക്കങ്ങളില്ല. ബൂത്ത് തലം മുതൽ പ്രവർത്തകരെ സംഘടിപ്പിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങിയതായും പി.ജെ ജോസഫ് പറഞ്ഞു. കോൺഗ്രസ് ഏറ്റെടുക്കുമെന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും പിജെ ജോസഫ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K