10 November, 2023 06:57:58 PM


കോട്ടയത്ത് എം.സി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി; അപകടത്തിൽ ആർക്കും പരിക്കില്ല



കോട്ടയം: കോട്ടയത്ത് എം.സി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണം തെറ്റിയ ബസ്, കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചു. എം.സി റോഡിൽ എസ് എച്ച് മൗണ്ട് മംഗളം ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. തുടർന്ന് റോഡിൽ ഗതാഗതകുരുക്കും നേരിട്ടു. ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. 

കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മുന്നിൽ സഞ്ചരിക്കുകയായിരുന്ന മാരുതി കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ, റോഡ് അരികിൽ നിർത്തിയിട്ടിരുന്ന ഏഷ്യാനെറ്റ് കേബിൾ സർവീസസിന്‍റെ സർവീസ് ഓട്ടോറിക്ഷയിൽ ഇടിച്ചു. തുടർന്ന് ഓട്ടോറിക്ഷ മുന്നോട്ട് നിരങ്ങി റോഡിലെ മൈൽ കുറ്റിയിൽ ഇടിച്ചാണ് നിന്നത്. കാറിനും ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K