12 November, 2023 10:18:10 AM


കോട്ടയം എലിപ്പുലിക്കാട്ട് കടവിൽ യുവാവിനെ വെള്ളത്തിൽ വീണ് കാണാതായി



കോട്ടയം: എലിപ്പുലിക്കാട്ട് കടവിൽ യുവാവിനെ വെള്ളത്തിൽ വീണ് കാണാതായി. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘത്തിലെ 22 വയസുള്ള യുവാവിനെയാണ് മീനച്ചിലാറിന്റെ കൈവഴിയായ മീനന്തറയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട് കാണാതായത്.

അഗ്നിരക്ഷാ സേനാ സംഘം തിരച്ചിൽ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയെയാണ് വെള്ളത്തിൽ വീണ് കാണാതായത്. എലിപ്പുലിക്കാട് കടവിൽ നിന്നും മീറ്ററുകൾ മാറി ഇറഞ്ഞാൽ ഭാഗത്തെ കുരിശിൻ തൊട്ടിയുടെ സമീപത്തായാണ് അപകടമുണ്ടായത്.
 
ബാംഗ്ലൂരിൽ ഫിസിയോതെറാപ്പി പഠനം നടത്തുന്ന വിദ്യാർത്ഥികളാണ് ഇവർ. ഇറഞ്ഞാലിലെ വീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് സംഘം എത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K