12 November, 2023 12:57:49 PM


കോട്ടയം മീനടം പുതുവലിൽ അച്ഛനും മകനും ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ



കോട്ടയം: മീനടം പുതുവലിൽ അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുവയൽ വട്ടുളത്തിൽ ബിനു (49) മകൻ ശ്രീഹരി (9) എന്നിവരെയാണ് വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീഹരി ആലാംപള്ളി സ്കൂളിലെ മൂന്നാം വിദ്യാർത്ഥിയാണ്.

രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. തിരിച്ചു വരേണ്ട സമയം എത്തിയിട്ടും കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണ വിനുവിനൊപ്പം മൂത്തമകളാണ് നടക്കാൻ ഇറങ്ങിയിരുന്നത്, എന്നാൽ ഇന്ന് പുലർച്ചെ ഇയാൾ മകനോടൊപ്പം ആണ് നടക്കാൻ ഇറങ്ങിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K