12 November, 2023 05:17:35 PM


കോട്ടയത്ത് നട്ടാശ്ശേരിയിൽ മീനച്ചിലാറ്റിലേക്ക് വീണ് ഒരാൾ മരിച്ചു



കോട്ടയം : നട്ടാശ്ശേരിയിൽ മീനച്ചിലാറ്റിലേക്ക് വീണ് ഒരാൾ മരിച്ചു. നട്ടാശ്ശേരി ഗോകുലം വീട്ടിൽ ബാഹുലേയൻ നായർ ( 60 ) ആണ് മരിച്ചത്. നട്ടാശ്ശേരി സൂര്യാ കാലടി മനയ്ക്ക് സമീപം മാധവത്ത് കടവിലായിരുന്നു ഉച്ചയോടെ അപകടം ഉണ്ടായത്.
മീനച്ചിലാറ്റിലേക്ക് ഇദ്ദേഹം വീഴുന്നത് കണ്ട് പ്രദേശവാസികൾ ഫയർഫോഴ്സ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K