10 December, 2023 10:28:19 PM


പത്ത് പെൺകുട്ടികൾക്ക് മംഗല്യഭാഗ്യമൊരുക്കി അച്ചായൻസ് ഗോൾഡ്



കോട്ടയം : സ്ത്രീധന വിപത്തിനെതിരായ ശബ്ദം ഉയർത്തിക്കൊണ്ട് പത്ത് പെൺകുട്ടികൾക്ക് മംഗല്യഭാഗ്യമൊരുക്കി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. കോട്ടയം തിരുനക്കര മൈതാനിയിൽ
മനുഷ്യസ്നേഹം തലയുയർത്തി നിന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി.

താലിമാലയും സ്വർണ്ണാഭ രണങ്ങളും വരനും വധുവിനുമുള്ള  വസ്ത്രങ്ങളും ഉൾപ്പെടെ മുഴുവൻ വിവാഹചെലവും അച്ചായൻസ് ഗോൾഡിന്റെ സ്നേഹസ്പർശം പദ്ധതിയിലൂടെ സൗജന്യമായാണ് നൽകിയത്. വിവിധ ജില്ലകളിലുള്ള പത്തു പേർക്കാണ് ടോണി മംഗല്യഭാഗ്യം ഒരുക്കിയത്.

തോമസ് ചാഴിക്കാടൻ എംപി, അഡ്വ.മോൻസ് ജോസഫ് എം എൽ എ, അഡ്വ.കെ സുരേഷ് കുറുപ്പ്, നഗരസഭാ ചെയർപേഴസ്‌ൺ ബിൻസി സെബാസ്റ്റ്യൻ, കൗൺസിലർ
ജയ്മോൾ ജോസഫ്, 
അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചൻ, ജനറൽ മാനേജർ ഷിനിൽ കുര്യൻ, സീരിയൽ താരങ്ങളായ ലക്ഷി സുരേന്ദ്രൻ, നീനാ കുറുപ്പ്, അഡ്വ.കെ അനിൽകുമാർ, നാട്ടകം സുരേഷ്, എ.കെ ശ്രീകുമാർ, ബിന്ദു മോഹൻ, ടി എൻ ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K