11 December, 2023 08:35:42 PM


സ്റ്റേഷനറി കടയിലെ മോഷണം: എരുമേലിയില്‍ രണ്ടുപേർ അറസ്റ്റിൽ



 എരുമേലി: എരുമേലി സീസണുമായി ബന്ധപ്പെട്ട് തുടങ്ങിയ സ്റ്റേഷനറി കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മൗണ്ട്ഗിരി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ തോമസ് എബ്രഹാം (59), ഇടുക്കി തങ്കമണി പാണ്ടിപ്പാറ ഭാഗത്ത് തെക്ക്ഇലഞ്ഞിയിൽ വീട്ടിൽ സുഭാഷ് (62) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയോട് കൂടി എരുമേലി ഷെയര്‍ മൌണ്ട് സ്കൂളിനു സമീപം , ശബരിമല സീസണോടനുബന്ധിച്ച്  താൽക്കാലികമായി നടത്തിയിരുന്ന കടയിൽ നിന്നും  സ്റ്റേഷനറി സാധനങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. 

പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും എരുമേലി കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിന് സമീപം വച്ച് പിടികൂടുകയായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ ശാന്തി. കെ.ബാബു, രാധാകൃഷ്ണൻ, എ.എസ്.ഐ സിബി മോൻ, ലേഖ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുഭാഷിന് എരുമേലി, പൊൻകുന്നം എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K