13 December, 2023 11:27:23 AM


കോട്ടയം പള്ളത്ത് കൊടൂരാറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി



കോട്ടയം: പള്ളത്ത് കൊടൂരാറ്റിൽ കരിമ്പിൻ കാലാകടവിൽ യുവതിയുടെ  മൃതദേഹം കണ്ടെത്തി. ആറ്റിൽ ഒഴുകിയെത്തിയ നിലയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ നാട്ടുകാരാണ് മൃതദേഹം ഒഴുകിയെത്തുന്നത് കണ്ടത്. 

തുടർന്ന് നാട്ടുകാർ വിവരം ചിങ്ങവനം പോലീസിനെ അറിയിക്കുകയായിരുന്നു.  ചിങ്ങവനം പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം  ജില്ല ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K