15 December, 2023 04:51:38 PM


കോട്ടയം മന്ദിരം കവലയിലെ സുധാ ഫിനാൻസ് കവർച്ച: മുഖ്യപ്രതി കീഴടങ്ങി



കോട്ടയം: മന്ദിരം കവലയിലെ സുധാ ഫിനാൻസ് കവർച്ച കേസിലെ മുഖ്യപ്രതി കീഴടങ്ങി. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ഫൈസൽ രാജാണ്  പത്തനംതിട്ട കോടതിയിൽ കീഴടങ്ങിയത്. കുറിച്ചി മന്ദിരം കവലയിൽ പ്രവർത്തിക്കുന്ന സുധാ ഫിനാൻസിൽ നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണവും , എട്ടു ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യപ്രതിയായ ഇയാൾ പോലീസിന് പിടി നൽകാതെ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 5 6 തീയതികളിലാണ് കുറിച്ചി മന്ദിരം കവലയിലെ സുധാ ഫിനാൻസിൽ കവർച്ച നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K