16 December, 2023 02:06:30 PM


ടിപ്പർ ലോറി കൊണ്ട് വീടും കടയും ഇടിച്ചു തകർത്ത ശേഷം വീടിന് തീയിട്ടു; പ്രതി പിടിയില്‍



കറുകച്ചാൽ: ടിപ്പർ ലോറിയുമായി എത്തിയയാൾ റോഡരികിലെ പെട്ടിക്കടയും വീടും ഇടിച്ചു തകർത്തു. തുടർന്ന് വീടിന് തീയിട്ടു. വീട്ടു സാധനങ്ങൾക്കൊപ്പം കെട്ടിയിട്ടിരുന്ന നായ കുട്ടിയും കത്തിയമർന്നു.

വാഴൂർ- ചങ്ങനാശ്ശേരി റോഡിൽ ദേവഗിരി കവലയിൽ കളത്തിൽ പറമ്പിൽ വിജയന്‍റെ(60) പെട്ടിക്കടയും സമീപത്തുള്ള അമ്മിണി (65)യുടെ വീടുമാണ് നശിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം.

സംഭവത്തിൽ വിജയന്‍റെ കൈക്ക് പരിക്കേറ്റു. പ്രതിയായ ദേവഗിരി കൊച്ചു പറമ്പിൽ മാത്യു സ്കറിയ എന്ന ഷിബുവിനെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു.

ദേവഗിരി ഭാഗത്തു നിന്ന് ടിപ്പറിലെത്തിയ ഷിബു മാടക്കടയിലേക്ക് വണ്ടി മനഃപൂർവം ഇടിച്ചു കേറ്റിയ ശേഷം വണ്ടി റിവേഴ്സ് എടുത്തു വീണ്ടും ഇടിച്ചു തകർത്തു.


കടയുടെ ഉള്ളിൽ നിന്ന് ഒച്ച കേട്ട് വിജയൻ ഇറങ്ങി ഓടി രക്ഷപെട്ടു. തുടർന്ന് 50 മീറ്റർ അകലെയുള്ള അമ്മിണിയുടെ വീട്ടിലേക്കു ടിപ്പർ കൊണ്ട് ഇടിച്ചു കയറ്റി. ഈ സമയം തന്നെ അമ്മിണിയും ഓടി രക്ഷപെട്ടു. രണ്ട് തവണ ടിപ്പർ കൊണ്ട് ഇടിച്ചു തകർത്ത ശേഷം കന്നാസിൽ സൂക്ഷിച്ച പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K