21 December, 2023 06:47:35 PM


കോട്ടയത്ത് വയോധിക വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ



കോട്ടയം: മണർകാട് വയോധികയെ വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കൽ തങ്കമ്മയാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ക്രിസ്മസ് കരോളിനായി എത്തിയ കുട്ടികൾ വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി തുടർനടപടി സ്വീകരിച്ചു. മണ്ണെണ്ണ വിളക്കിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K