27 December, 2023 11:45:04 AM


കുറവിലങ്ങാട് നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ച് 3 പേർക്ക് പരിക്ക്



കുറവിലങ്ങാട്: നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ച് അപകടം. പുലര്‍ച്ചെ മണിയോടെ കുറവിലങ്ങാട് പോലീസ് സ്റ്റേഷനു സമീപമാണ് സംഭവം. മൂവാറ്റുപുഴയില്‍ നിന്നു ബാലരാമത്തേക്കു കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിനിടെ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. 

അപകടത്തില്‍ 3 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ വസുമതി, അജിത്. ബി. നമ്പൂതിരി, കറുകച്ചാല്‍ സ്വദേശി ദില്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K