08 January, 2024 12:54:10 PM


പാറമ്പുഴ ബത്ലഹേം പള്ളിയുടെ കപ്പേളയിൽ മോഷണം; അന്വേഷണം



കോട്ടയം: പാറമ്പുഴ ബത്ലഹേം പള്ളിയുടെ കപ്പേളയിൽ മോഷണം. പേരൂർ റോഡിൽ ഇരുമ്പനത്ത് പടിയിലെ കപ്പേളയിലെ നേർച്ചപ്പെട്ടിയാണ് സാമൂഹിക വിരുദ്ധ സംഘം കുത്തിത്തുറന്ന് മോഷ്ടിച്ചത്. ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. 

പള്ളിയിലെ പെരുന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. പെരുന്നാളിന് ശേഷം പള്ളിയിലെ നേർച്ചപ്പെട്ടി ഇതുവരെ തുറന്നില്ല. ഇത് മനസിലാക്കിയ സാമൂഹിക വിരുദ്ധ സംഘമാണ് ഇത്തരത്തിൽ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയത്. പള്ളി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K