12 January, 2024 07:46:18 PM


എരുമേലി മുക്കൂട്ടുതറയ്ക്ക് സമീപം വാഹനാപകടം: 7 പേർക്ക് പരിക്ക്



എരുമേലി: മുക്കൂട്ടുതറയ്ക്ക് സമീപം വാഹനാപകടം. തീർത്ഥാടകർക്കടക്കം 7 പേർക്ക് പരിക്ക്. കുട്ടപ്പായി പടിയിലാണ് അപകടമുണ്ടായത്. പമ്പയിലേയ്ക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും, തീർത്ഥാടകരുമായി പമ്പയിൽ നിന്ന് വരികയായിരുന്ന കെ.എസ് ആർ ടി സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇരു ബസുകളിലെയും ഡ്രൈവർമാർക്കും, കെ.എസ് ആർ ടി സി ബസിലുണ്ടായിരുന്ന 5 തീർത്ഥാടകർക്കുമാണ് പരിക്കേറ്റത്. മോട്ടോർ വാഹന വകുപ്പിൻ്റെ സേഫ് സോൺ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K