15 January, 2024 06:08:38 PM


പാമ്പാടി റബ്കോയിൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ തൊഴിലാളി സമരം



കോട്ടയം:  പാമ്പാടി റബ്കോയിൽ തൊഴിലാളി സമരം. സഹകരണ സ്ഥാപനമായ കോട്ടയം പാമ്പാടിയിലെ റബ്കോയിൽ തൊഴിലാളി സമരം. കഴിഞ്ഞ 76 ദിവസമായി ശബളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് പൂർണ്ണമായും ജോലി ബഹിഷ്കരിച്ചുകൊണ്ട് തൊഴിലാളികൾ സമരം ആരംഭിച്ചിരിക്കുന്നത്.

റബ്‌കോയിലെ ഏക അംഗീകൃത തൊഴിലാളി സംഘടനയായ സിഐടിയു നേതൃത്വത്തിലാണ് തൊഴിലാളികൾ പണിമുടക്ക് സമരം ആരംഭിച്ചിരിക്കുന്നത്. തുടർന്ന് ഫാക്ടറി കവാടത്തിൽ കുത്തിയിരുന്ന തൊഴിലാളികൾ കങ്ങഴ പൂതക്കുഴി റോഡും ഉപരോധിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K