24 January, 2024 03:52:23 PM


കുടിവെള്ളക്ഷാമം; കുമരകത്ത് മെമ്പർമാർ കുത്തിയിരിപ്പ് സമരം നടത്തി



കുമരകം: കുമരകത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമമുണ്ടായിട്ടും നടപടി സ്വീകരിക്കാത്ത ഭരണ സമിതിയുടെ നിലപാടിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് മെമ്പർമാർ പഞ്ചായത്ത് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തി. നൂറുകണക്കിന് രോഗികൾ എത്തുന്ന ഗവൺമെൻറ് ഹോസ്പിറ്റൽ, കുമരകത്തിന്റെ തെക്കൻ മേഖലയായ കരിയിൽ കോളനി എന്നിവ ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിൽ വെള്ളം ഇല്ലാതായിട്ട് ഒരു മാസക്കാലത്തോളം ആയി. പഞ്ചായത്ത് സെക്രട്ടറിക്കും വാട്ടർ അതോറിറ്റി അധികാരികൾക്കും പലതവണ പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് കോൺഗ്രസ് മെമ്പർമാരായ പി കെ മനോഹരൻ ,ജോഫി ഫെലിക്സ് ,ദിവ്യ ദാമോദരൻ എന്നിവർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K