02 February, 2024 06:09:28 PM


'വൺ ലോക്കൽ ബോഡി വൺ പ്രോഡക്ട്': കൺസൾട്ടൻസി എജൻസികളെ എംപാനൽ ചെയ്യുന്നു



കോട്ടയം: ഒരു തദ്ദേശസ്വയംഭരണസ്ഥാപനം ഒരു ഉൽപ്പന്നം (വൺ ലോക്കൽ ബോഡി വൺ പ്രോഡക്ട്) പദ്ധതിയിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും അവസ്ഥാപഠനവും വിശകലനവും നടത്തി ഡി.പി.ആർ. തയാറാക്കുന്നതിന് കൺസൾട്ടൻസി എജൻസികളെ എംപാനൽ ചെയ്യാൻ അപേക്ഷ ക്ഷണിച്ചു.

പ്രാദേശിക സാമ്പത്തിക വികസനവും സുസ്ഥിരതയും എന്ന പദ്ധതിയുടെ കീഴിലുള്ള വൺ ലോക്കൽ ബോഡി വൺ പ്രോഡക്ട് പദ്ധതിയിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലുള്ള വിഭവങ്ങൾ ഉപയോഗിച്ച് മൂല്യവർദ്ധിത ഉൽപന്നങ്ങൾ തയാറാക്കി ആഗോളവിപണിയിൽ വിപണനം സാധ്യമാക്കാനാണ് വ്യവസായ-തദ്ദേശസ്വയംഭരണ വകുപ്പുകൾ സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്. ഫെബ്രുവരി 16 ഉച്ചകഴിഞ്ഞ് രണ്ടിനകം അപേക്ഷ നൽകണം. വിശദവിവരത്തിന് കോട്ടയം നാഗമ്പടത്തെ ജില്ലാ വ്യവസായ കേന്ദ്രവുമായി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0481-2570182, 6238447337.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K