04 February, 2024 08:06:04 PM


കോട്ടയം പാക്കിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം



കോട്ടയം:  പാക്കിൽ പവർഹൗസ് ജംഗ്ഷന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു. പള്ളം മറ്റത്തിൽ പത്താം ക്ലാസ് വിദ്യാർഥി ജോഷ്വ ജോയൽ ആണ് മരിച്ചത്. 

സുഹൃത്ത് ചെട്ടികുന്ന സ്വദേശി അബിയേലിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K