04 February, 2024 09:56:40 PM


പേരൂർ സ്വദേശി യുവാവ് പാറമ്പുഴയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം : പേരൂർ സ്വദേശി യുവാവ് പാറമ്പുഴയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ. പേരൂർ പായിക്കാടിനു സമീപം തോട്ടുപുറത്ത് രതീഷ് (44) ആണ് മരിച്ചത്. പാറമ്പുഴ കുഴിചാലിൽ കവലക്കു സമീപം പാർക്ക്‌ ചെയ്‌ത കാറിനുള്ളിലാണ് ഇന്ന് രാത്രി 8 മണിയോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.


രാവിലെ 11.30 മുതൽ കാർ വഴിയരികിൽ പാർക്ക്‌ ചെയ്തിട്ടുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. 8 മണിയോടെ സംശയം തോന്നിയ നാട്ടുകാർ നോക്കിയപ്പോഴാണ് കാറിനുള്ളിൽ ആളുണ്ടായിരുന്നത് ശ്രദ്ധയിൽ പെട്ടതത്രേ. തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K