06 February, 2024 08:23:57 PM


കോട്ടയത്തെ ഇമ്പീരിയൽ ഹോട്ടലിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ക്ക് പരിക്ക്



കോട്ടയം: നഗരമധ്യത്തിൽ ടി ബി റോഡിൽ ഇമ്പീരിയൽ ഹോട്ടലിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. ബ്ലേഡ് ഉപയോഗിച്ച് ജീവനക്കാരന്‍റെ കഴുത്തിൽ മറ്റൊരു ജീവനക്കാരൻ മുറിവേൽപ്പിച്ചു. ഇന്ന് രാവിലെ ആയിരുന്നു അക്രമ സംഭവങ്ങൾ.

ആക്രമണം നടത്തിയ വേണു ഗോപാലിനെ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ആക്രമണത്തിനിരയായ ഹോട്ടലിലെ ജീവനക്കാരൻ സാബുവിനാണ് പരിക്കേറ്റത്.  സാബു രണ്ടു ദിവസം മുൻപാണ് ഹോട്ടലിൽ ജോലിക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു. 

ഹോട്ടലിനുള്ളിലുണ്ടായ തർക്കത്തെ തുടർന്ന് സാബുവും വേണുഗോപാലും ഏറ്റുമുട്ടുകയായിരുന്നു. വേണുഗോപാൽ കയ്യിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് സാബുവിന്‍റെ കഴുത്തിൽ മുറിവേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സാബുവിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‍ ഇതിനിടെ സംഭവത്തിൽ പോലീസ് കേസെടുത്ത് ഹോട്ടൽ പോലീസ് അടച്ചിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K