08 February, 2024 06:05:39 PM


കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി; ഗുരുതര പരിക്ക്



കോട്ടയം: ഓടുന്ന ട്രെയിനിൽ നിന്ന് ചാടി യുവാവിന് ഗുരുതര പരുക്ക്. കൊല്ലം ചവറ സ്വദേശി അൻസാർ ഖാൻ ആണ് ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസിൽ നിന്ന് പുറത്തേക്ക് ചാടിയത്. ഇന്നലെ വൈകിട്ട് 6.30 ഓടെ ട്രെയിൻ തലയോലപ്പറമ്പിലെത്തിയപ്പോഴാണ് സംഭവം.

ട്രെയിനിന്‍റെ വാതിലിൽ ചവിട്ടുപടിയിൽ നിന്ന് അപകടമായ രീതിയിലാണ് ഇയാൾ യാത്ര ചെയ്യുകയായിരുന്നത്. യാത്രക്കാർ ഇയാൾക്ക് മുന്നറിയിപ്പു നൽകിയെങ്കിലും അൻസാർ ഖാൻ അത് കൂട്ടാക്കിയില്ല. ഇതിനുപിന്നാലെയാണ് ഓടുന്നട്രെയിനില്‍നിന്ന് അന്‍സാര്‍ പുറത്തേക്ക് ചാടിയത്. വീഴ്ചയില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. യുവാവിനെ പിന്നീട് പൊലീസും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K