09 February, 2024 03:48:47 PM


കോട്ടയത്ത് കിണറുകളിലെ വെള്ളത്തിന് പച്ചനിറവും ദുർ​ഗന്ധവും; ജനങ്ങൾ ആശങ്കയിൽ



കോട്ടയം: കോട്ടയത്ത് വിജയപുരം പഞ്ചായത്തിൽ കിണറുകളിലെ വെള്ളത്തിന് പച്ച നിറവും ദുർഗന്ധവും . പഞ്ചായത്തിലെ 13-ാം വർഡിലെ 6 കിണറുകളിലാണ് ഇത്തരത്തിൽ നിറം മാറ്റവും ദുർഗന്ധവും കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് പരിശോധനക്കായി വെള്ളം ശേഖരിച്ചിട്ടുണ്ട്.

കിണറിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ശുദ്ധജലം ലഭ്യമാക്കാൻ പഞ്ചായത്ത് അധികൃതർ വേണ്ട നടപടികൾ ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശമായതിനാൽ മാലിന്യം കലാരാനുള്ള സാധ്യതയില്ലെന്ന് നാട്ടുകാർ പറയുന്നു. അറിയിപ്പ് ഉണ്ടാകുന്നതുവരെ കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് ജനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K