15 February, 2024 09:41:06 AM


കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഇന്ന്



കോട്ടയം: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. എൽഡിഎഫ് ധാരണ പ്രകാരം സ്ഥാനാർത്ഥിയായ കേരള കോൺഗ്രസ് (എം) അംഗം ജോസ് പുത്തൻകാല തിരഞ്ഞെടുക്കപ്പെടും.കടുത്തുരുത്തി ഡിവിഷൻ അംഗമാണ് ജോസ് പുത്തൻകാല 

22 അംഗ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന് 14, യുഡിഎഫിന് 7, ബിജെപിക്ക് ഒന്ന് വീതം അംഗങ്ങളാണ് ഉള്ളത്. രാവിലെ 11നാണ് തിരഞ്ഞെടുപ്പ്. മുൻധാരണ പ്രകാരം സിപിഐ അംഗം ശുഭേഷ് സുധാകരൻ രാജിവച്ച ഒഴിവിലെക്കാണ് തിരഞ്ഞെടുപ്പ് . എൽഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിൽ  വൈസ് പ്രസിഡന്‍റ് സ്ഥാനം ഇനിയുള്ള രണ്ടുവർഷം കേരള കോൺഗ്രസ് മാണി വിഭാഗത്തിനാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K