03 March, 2024 10:50:41 AM


കോട്ടയത്ത് ജലവിതരണത്തിൽ രണ്ട് ദിവസം തടസ്സം നേരിടും



കോട്ടയം: കോട്ടയത്ത് ജലവിതരണത്തിൽ രണ്ട് ദിവസം തടസ്സം നേരിടും. കോട്ടയം ടൗണിലെ ജലവിതരണ ലൈനായ 300 mm എ.സി പൈപ്പിന്റെ തകരാറുമൂലം കോട്ടയം നഗരസഭാ പരിധിയിൽ ജല വിതരണം മുടങ്ങും. വാർഡ് 20, 21, 22, 23, 48, 49,13 എന്നീ പ്രദേശങ്ങളിലെ ജലവിതരണത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ജലവിതരണത്തിൽ തടസ്സം നേരിടുന്നത്. 15, 16, 17, 18 വാർഡുകളിൽ ലോ ലെവൽ ലൈനിൽ നിന്നുള്ള ജലവിതരണത്തിൽ കുറവുണ്ടാകും. പടിഞ്ഞാറൻ മേഖലയിലും, തളിക്കോട്ട എൻഎസ്എസ് ഐ ലെവൽ ലൈനും സപ്ലൈ പതിവുപോലെ തുടരും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K