07 May, 2024 06:38:04 PM


ഏതൊരു രാജ്യത്തിന്‍റെയും വളർച്ച സ്ത്രീ ശക്തിയിൽ അധിഷ്ഠിതമാണ് - ഡോ. ബി. ജയചന്ദ്രൻ



കോട്ടയം: സമസ്ത മേഖലകളിലും വനിതാ പ്രാതിനിധ്യം ഉയർന്നു വരുണ്ടെങ്കിലും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ തീരുമാനമെടുക്കൽ പ്രക്രിയകളിൽ സ്ത്രീകൾക്ക് തുല്യ പ്രാധാന്യം കിട്ടുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നുവെന്ന് എം ജി യൂണിവേഴ്സിറ്റി രജിസ്ട്രാർ  ഡോ(പ്രൊഫ ) ബി  ജയചന്ദ്രൻ . മഹാത്മാഗാന്ധി സർവകലാശാല വിമൻസ് ഫോറം രജത ജൂബിലി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഏതൊരു രാജ്യത്തിൻ്റേയും വളർച്ച സ്ത്രീശക്തിയിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഫോറം പ്രസിഡൻ്റ് ഉമ ശ്രീനിവാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പതിനൊന്ന് ഹെവി ഡ്യൂട്ടി ഉൾപ്പടെ  രാജ്യത്ത് ഏറ്റവും കൂടുതൽ ഡ്രൈവിംഗ് ലൈസൻസുകൾ കരസ്ഥമാക്കിയ സീനിയർ സിറ്റിസൺ ശ്രീമതി രാധാമണിയമ്മയെ രജിസ്ട്രാർ ആദരിച്ചു.  സെക്രട്ടറി ശ്രീലേഖ വി.ജി ,അനില ഐ.കെ ,സൗമ്യ സദാശിവൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ചരിസ്മ ( പ്രസിഡൻ്റ് ) റുബൈയ്യ റൗഫ് (സെക്രട്ടറി )  വി ജി വി.ആർ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K