03 August, 2024 12:35:16 PM
വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി നല്‍കും; ദൗത്യ സംഘത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലെ പുനരുദ്ധാരണ പ്രവര്‍ത്തനംധിവാസ പ്രവര്‍ത്തനത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍മൂന്ന് കോടി രൂപ നല്‍കുമെന്ന് നടന്‍ മോഹന്‍ലാല്‍. ആവശ്യമായാല്‍ ഇനിയും തുക നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുകളില്‍ എത്തിയാല്‍ മാത്രമേ അപകടത്തിന്റെ വ്യാപ്തി മനസിലാക്കുകയുള്ളു. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളില്‍ ഒന്നാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ നമുക്ക് കഴിയില്ല. ഇനി എന്ത് ചെയ്യാന്‍ കഴിയുമോ അതാണ് ചെയ്യേണ്ടത്. തകര്‍ന്ന എല്‍പി സ്‌കൂള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കണ്ടതില്‍ വച്ചേറ്റവും സങ്കടകരമായ ദിവസങ്ങളാണ് കഴിഞ്ഞ ദിവസം ടെലിവിഷനിലും മറ്റും കാണാന്‍ കഴിഞ്ഞത്. അത് വളരെ സങ്കടകരമാണ്. അവിടെ ചെന്നുകണ്ടാലേ അതിന്റെ വ്യാപ്തി മനസിലാകുകയുള്ളു. നിമിഷനേരം കൊണ്ടാണ് ഒരുപാട് പേര്‍ക്ക് ഉറ്റവരയും ഉടയവരെയും നഷ്ടമായത്. പക്ഷെ നമ്മെളെല്ലാം ഒന്ന് ചേര്‍ന്ന് അവരെ സഹായിക്കുകയെന്നത് വലിയ കാര്യമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ആര്‍മി, നേവി, ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, പൊലീസ്, നാട്ടുകാര്‍ എല്ലാവരും ഒന്നുചേര്‍ന്നാണ് ഇവിടെ പ്രവര്‍ത്തിച്ചത്. താനും കൂടി ഉള്‍പ്പെടുന്ന ബെറ്റാലിയന്‍ ആണ് ആദ്യം ഇവിടെ എത്തിയത്. ഒരുപാട് പേരെ രക്ഷിക്കാന്‍ കഴിഞ്ഞു. എല്ലാ യൂണിറ്റുകള്‍ക്കും നന്ദിപറയാനാണ് ഇവിടെ എത്തിയത്. ഇത്തരം പ്രകൃതി ദുരന്തമുണ്ടാവാതിരിക്കുന്നതിന് നമ്മള്‍ എല്ലാവരും ചേര്‍ന്ന് തീരുമാനമെടുക്കണം. ബെയ്‌ലി ബ്രിഡ്ജ് ഉണ്ടാക്കിയത് തന്നെ വലിയ അത്ഭുതമാണ്. ഇത് ഇല്ലായിരുന്നെങ്കില്‍ ആര്‍ക്കും മേലോട്ടും താഴേക്കും വരാന്‍ കഴിയില്ലായിരുന്നു. ഈശ്വരന്റെ സഹായവും ഇതിന്റെ പുറകിലുണ്ടെന്ന് വിചാരിക്കാം. ഒരുപാട് പേരെ ഇനിയും കണ്ടെത്താനുണ്ട് നമുക്ക് പ്രതീക്ഷിക്കാം കണ്ടെത്താന്‍ സാധിക്കട്ടെയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.