08 October, 2024 07:41:49 PM


ബൗദ്ധിക സ്വത്തവകാശം; സെമിനാര്‍ നടത്തി



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍റ് പൊളിറ്റിക്സിന്‍റെ ആഭിമുഖ്യത്തില്‍ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് സംഘടിപ്പിച്ച സെമിനാര്‍ രജിസ്ട്രാര്‍ ഡോ. ബിസ്മി             ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  എന്‍.ഐ.പി.ഒ പ്രസിഡന്‍റ് പ്രഫ. ടി.സി ജെയിംസ്, കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. കവിത ചക്കാലയ്ക്കല്‍, ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റിലെ അസോസിയേറ്റ് പ്രഫസര്‍ റെജി കെ. ജോസഫ്, കെ.എസ്.സി.ടി.ഇയിലെ പ്രോജക്ട് സയന്‍റിസ്റ്റ് ഡോ. ആര്‍. ആശ, ഡോ.പി.എം. ആരതി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഡോ. എം.വി. ബിജുലാല്‍, ഡോ. ജോജിന്‍ വി. ജോണ്‍, കെ.വി. ആതിര, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അപര്‍ണ ഈശ്വരന്‍, സ്റ്റൂഡന്‍റ് കോ-ഓര്‍ഡിനേറ്റര്‍ സി. മുഹമ്മദ് സുഹൈല്‍  എന്നിവര്‍ സംസാരിച്ചു.  സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ കേരളയുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K