10 October, 2024 07:09:46 PM
ലോക യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ ഓക്സ്ഫഡിന് ഒന്നാംറാങ്ക്

ന്യൂഡല്‍ഹി: ടൈംസ് ഹയർ എജ്യൂക്കേഷൻ പുറത്തുവിട്ട മികച്ച ലോക യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ ഓക്സ്ഫഡിന് ഒന്നാംറാങ്ക്. തുടർച്ചയായ ഒമ്ബതാം വർഷമാണ് ഓക്സ്ഫഡ് ഈ സ്ഥാനം നിലനിർത്തുന്നത്. അധ്യാപന, ഗവേഷണ രംഗത്തെ മികവാണ് ഓക്സ്ഫഡിനെ മികച്ച യൂനിവേഴ്സിറ്റികളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് നിലനിർത്തുന്നത്.
മികച്ച 10 യൂണിവേഴ്സിറ്റികള്‍: 
1. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി 
2. മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 
3. ഹാർവഡ് യൂണിവേഴ്സിറ്റി 
4. പ്രിൻസ്റ്റണ്‍ യൂനിവേഴ്സിറ്റി 
5. കാംബ്രിഡ്ജ് യൂനിവേഴ്സിറ്റി 
6. സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി 
7. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 
8. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്‍ലി 
9. ഇംപീരിയൻ കോളജ്, ലണ്ടൻ 
10. യേല്‍ യൂണിവേഴ്സിറ്റി
                    
                                
                                        



