16 October, 2024 04:57:54 PM
മഹാത്മാഗാന്ധി സർവകലാശാല: പരീക്ഷാ അറിയിപ്പുകൾ

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പരീക്ഷകൾ സംബന്ധിച്ച അറിയിപ്പുകൾ ചുവടെ.
പരീക്ഷാ തീയതി
എട്ടാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എംഎസ്സി(ബേസിക്ക് സയന്‍സ്-കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് മെഷീന്‍ ലേണിംഗ്, ഇന്‍റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്-ഇംഗ്ലീഷ് (പുതിയ സ്കീം 2020 അഡ്മിഷന്‍ റെഗുലര്‍ സെപ്റ്റംബര്‍ 2024) പരീക്ഷകള്‍ ഒക്ടോബര്‍ 29 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് പുതിയ സ്കീം) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 24 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബര്‍ 28 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ ഒന്നു വരെയും അപേക്ഷ സ്വീകരിക്കും.
...............
മൂന്നാം സെമസ്റ്റര്‍ ബിവോക്ക് (2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്കീം) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 28 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ ഒന്നുവരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ നാലുവരെയും അപേക്ഷ സ്വീകരിക്കും
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ ബിഎഡ് (2023 അഡ്മിഷന്‍ റെഗുലര്‍ ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ 21 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.





