11 April, 2025 06:03:00 PM


പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു



കോട്ടയം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സ്റ്റഡീസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോമോളിക്യുലാർ സിമുലേഷൻസ് ആൻഡ് ഡോക്കിംങ് സ്റ്റഡീസിലെ ഒഴിവിലേയ്ക്ക് ഫിസിക്സ്/ കെമിസ്ട്രി/ബയോളജി വിഷയത്തിൽ പി.എച്ച്ഡിയുള്ള ഉദ്യോഗാർത്ഥികൾക്കും കമ്പ്യൂട്ടേഷണൽ സയൻസിൽ മാത്തമാറ്റിക്സ്/ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ പി.എച്ച്ഡിയുള്ളവർക്കും അപേക്ഷിക്കാം.  ഏപ്രിൽ 30 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരത്തിന് www.sribskerala.gov.in . ഇ.മെയിൽ:  sribs. kscste@gmail.com  ഫോൺ: 0481 2500200 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947