29 April, 2025 06:11:36 PM
കെ-മാറ്റ് രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു

കോട്ടയം: 2025-27 അധ്്യയനവര്‍ഷത്തെ എം.ബി.എ അഡ്മിഷനുവേണ്ടിയുള്ള പ്രവേശന പരീക്ഷയായ കെ-മാറ്റ് രണ്ടാം പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഹെല്‍പ്പ് ഡെസ്‌ക് സര്‍ക്കാര്‍ സഹകരണ എം.ബി.എ കോളേജായ പുന്നപ്ര ഐ.എം.ടി യില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസമായ മെയ് 9-ാം തീയതി വരെ ഹെല്‍പ്പ് ഡെസ്‌ക് സേവനം ലഭിക്കും. ഡിഗ്രി പാസായവര്‍ക്കും ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കുംഅവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും കെ-മാറ്റിന് അപേക്ഷിക്കാവുന്നതാണ്. ഹെല്‍പ്പ് ഡെസ്‌ക് സേവനം ഉപയോഗപ്പെടുത്തി കെ-മാറ്റ് പരീക്ഷയെഴുതാന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ കെ-മാറ്റ് പരിശീലന ക്ലാസും ഐ.എം.ടി പുന്നപ്രയുടെ നേതൃത്വത്തില്‍ നടത്തും്. വിശദ വിവരത്തിന് ഫോണ്‍: 0477-2267602, 9188067601, 9946488075, 9747272045.